തൂണേരി ഷിബിന്‍ വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം

HIGHLIGHTS : Thuneri Shibin murder case; All the six accused got life imprisonment

കോഴിക്കോട് തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുല്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം പിഴ. 5 ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിന് നല്‍കണമെന്ന് ഹൈക്കോടതി വിധി.

വിചാരണ കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഇസ്മായില്‍ വിദേശത്താണ്. മൂന്നാം പ്രതിയായിരുന്ന അസ്ലം കൊല്ലപ്പെട്ടു.

sameeksha-malabarinews

പ്രതികള്‍ കുറ്റക്കാരല്ലെന്ന വിചാരണ കോടതിയുടെ വിധി ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. വിചാരണക്കോടതി വിട്ടയച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ദുബായില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രതികളായ ആറ് പേര്‍ ദുബായില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ദിവസം നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീലില്‍, കുറ്റക്കാരെന്നു ഹൈക്കോടതി വിധിച്ചതിനെ തുടര്‍ന്ന് ഇവര്‍ കോടതിയില്‍ ഹാജരാകാന്‍ നാട്ടിലേക്കു വരുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്.

2015 ജനുവരി 22നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ വരികയായിരുന്ന ഷിബിനെയും സുഹൃത്തിനെയും വെള്ളൂര്‍ സ്‌കൂളിന് സമീപം തടഞ്ഞുനിര്‍ത്തിയാണ് സംഘം അക്രമിച്ചത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിന്റെ അച്ഛനും സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ എട്ട് പേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ഇതില്‍ ആറ് പ്രതികളാണ് ഇന്നലെ രാത്രി വിദേശത്ത് നിന്നെത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!