മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു;കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്

HIGHLIGHTS : Maharashtra, Jharkhand election dates announced; Kerala by-elections on November 13

ദില്ലി:നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായി നവംബര്‍ 20നും ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 13, 20 തീയതികളിലും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നവംബര്‍ 23നാകും വോട്ടെണ്ണല്‍. മഹരാഷ്ട്രയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 29ആണ്.

ജാര്‍ഖണ്ഡില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 25ന് മുമ്പായി നാമര്‍ദേശപത്രിക സമര്‍പ്പിക്കണം. രണ്ടാം ഘട്ടത്തില്‍ വരുന്ന മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 29നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം.

sameeksha-malabarinews

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടുന്ന നിയമസഭാ മണ്ഡലങ്ങളായ പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിലും ലോക്‌സഭാ മണ്ഡലത്തിലും നവംബര്‍ 13ന് തിരഞ്ഞെടുപ്പ് നടക്കും.

റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്തതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലക്കോട് നിന്നും നിലവിലെ ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണന്‍ വിജയിച്ചതോടെ ഒഴിവുവന്ന സീറ്റിലേക്കും പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെ ഒഴിവുവന്ന സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!