തൃക്കൊടിത്താനം സച്ചിദാനന്തന്‍ അന്തരിച്ചു

1413516476-3236തിരു : നടനും, ഗായകനുമായ തൃക്കൊടിത്താനം സച്ചിദാനന്തന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ ഇന്നലെ വൈകട്ടായിരുന്നു മരണം. പഴയകാല നാടക സിനിമാ ഗാനങ്ങള്‍ കച്ചേരി രൂപത്തില്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ അദ്ദേഹത്തിന്‌ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. ശാന്തം എന്ന സിനിമയിലും നിരവധി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഗോകുലത്തില്‍ ഭാഗവതാചാര്യന്‍ വെളിനാട്‌ കൃഷ്‌ണന്‍നായരുടെയും, പികെ രുഗ്മണിയമ്മയുടെയും മകനാണ്‌. നെഞ്ചു വേദനയെ തുടര്‍ന്ന്‌ അദ്ദേഹത്തെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്‌ച രാവിലെ 10.30 ന്‌ തൈക്കാട്‌ ശാന്തികവാടത്തിലെ സ്‌മൃതിമണ്‌ഡപത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ച ശേഷം മൃതദേഹം സംസ്‌കരിക്കും.

പൂമരങ്ങള്‍ക്കറിയാമോ പൂവിന്റെ വേദന, പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ തുടങ്ങിയ സിനിമാ നാടക ഗാനങ്ങള്‍ കച്ചേരി രൂപത്തില്‍ സച്ചിദാനന്തന്‍ അവതരിപ്പിച്ചത്‌ ശ്രദ്ധേയമായിരുന്നു. അവിവാഹിതനാണ്‌.

Share news
error: Content is protected !!
Scroll to Top