വേങ്ങര: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പിഢിപ്പിച്ച അധ്യാപകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു എആര്‍ നഗര്‍ കൊളപ്പുറ സ്വദേശി വെട്ടിയാട്ടില്‍ ജലാലുദ്ധീന്‍ അഹമ്മദ് (33) ആണ് പോലീസിന്റെ പിടിയിലായത്.
വേങ്ങര കണ്ണമംഗലത്തെ ഒരു റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹോസ്‌റ്റലില്‍ താമസിച്ചുവരുന്ന പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ആണ്‍കുട്ടികളെ ക്രൂരമായ മര്‍ദ്ദിച്ചതായും പരാതിയുണ്ട്
സംഭവമറിഞ്ഞ സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ വിദ്യാര്‍്‌തഥിനികളടക്കമുള്ളവരില്‍ നിന്ന് തെളിവെടുത്തു പെണ്‍കുട്ടികളോട് ഇയാള്‍ അപമര്യാദയായി പെരുമാറാറുണ്ടെന്നും ലൈംഗിക ഉദ്ദേശത്തോടെ ശരീരഭാഗങ്ങളില്‍ സ്‌പര്‍ശിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയെന്നാണ് സൂചന.ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്ന് ഉച്ചയോടെ ഇയാളെ അറസ്‌റ്റ് ചെയ്‌തു.
ജലാലുദ്ധീന്‍ അഹമ്മദ് സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മറ്റിയംഗവും ഹയര്‍സെക്കണ്ടറി അധ്യാപകനുമാണ്. വേങ്ങര എസ്‌ഐ ബാലഗംഗാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത് വ്യാഴാഴ്‌ച വൈകീട്ടോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും,




