പരപ്പനങ്ങാടിയുടെ സായാഹ്നങ്ങള്‍ സര്‍ക്കസ്സ്‌ ലഹരിയില്‍

parappanangadi circusപരപ്പനങ്ങാടി: യന്ത്രൂഞ്ഞാലും, ആനമൈലൊട്ടകവും, സൂചിയേറും, റിക്കാര്‍ഡ്‌ ഡാന്‍സും അടങ്ങിയ പഴയ കാര്‍ണിവല്‍ കാഴ്‌ചകളുടെ പുതിയ രൂപവുമായി പരപ്പനങ്ങാടിയില്‍ നടക്കുന്ന മാരുതി മരണക്കിണര്‍ സര്‍ക്കസ്സ്‌ ഫെസ്റ്റ്‌ ശ്രദ്ധേയമാവുന്നു. വലിയ പെരുന്നാള്‍ ദിനത്തില്‍ പരപ്പനങ്ങാടിയിലെ റെയില്‍വേ ഓവര്‍ബ്രിഡ്‌ജിന്‌ സമീപത്തെ മൈതാനിയില്‍ ഒരുക്കിയിരിക്കുന്ന കാര്‍ണിവല്‍ കാണാന്‍ നിരവധി പേരാണ്‌ എത്തുന്നത്‌.

ഒന്നോ രണ്ടോ മോട്ടോര്‍ സൈക്കിളുകള്‍ കറങ്ങിയിരുന്ന പഴയ മരണക്കിണറുകള്‍ക്ക്‌ പകരം 3 കാറുകളും, 3 മോട്ടോര്‍ സൈക്കിളുകളും ഒരേ സമയത്ത്‌ ഓടിച്ചു കൊണ്ട്‌ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന അതിഭയങ്കര മരണക്കിണറുകള്‍ തന്നെയാണ്‌ ഈ ഫെസ്റ്റിന്റെ ഹൈലേറ്റ്‌.

സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ നിരവധി പുത്തന്‍ റൈഡുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. വൈകീട്ട്‌ നാലു മണി മുതലാണ്‌ പ്രദര്‍ശനം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top