Section

malabari-logo-mobile

താനൂരില്‍ ഒന്നാം ക്ലാസുകാരിക്ക്‌ അധ്യാപകനില്‍ നിന്നും ക്രൂര മര്‍ദ്ദനം

HIGHLIGHTS : താനൂര്‍: പൊന്‍മുണ്ടം വൈലത്തൂരില്‍ ഒന്നാം ക്ലാസുകാരിക്ക്‌ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. വിദ്യാര്‍ത്ഥിനിക്ക്‌ പുറത്തും കൈകളിലും പരിക്കേറ്റു.

Untitled-1 copyതാനൂര്‍: പൊന്‍മുണ്ടം വൈലത്തൂരില്‍ ഒന്നാം ക്ലാസുകാരിക്ക്‌ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. വിദ്യാര്‍ത്ഥിനിക്ക്‌ പുറത്തും കൈകളിലും പരിക്കേറ്റു.

അത്താണിക്കല്‍ ചിലവില്‍ എ എം എല്‍ പി സ്‌കൂളില്‍ ചൊവ്വാഴ്‌ചയാണ്‌ സംഭവം നടന്നത്‌. വൈലത്തൂര്‍ സ്വദേശികളായ കളത്തിങ്ങല്‍ രാജന്‍, ലീന ദമ്പതികളുടെ മൂന്ന്‌ മക്കളില്‍ ഇളയവളായ 5 വയസുകാരിക്കാണ്‌ ക്രൂരമര്‍ദ്ദനം ഏറ്റത്‌. സ്‌കൂള്‍ അധ്യാപകനും കരിപ്പോള്‍ സ്വദേശിയുമായ ഷംസുദ്ദീനാണ്‌ മര്‍ദ്ദിച്ചത്‌. കുട്ടിയുടെ പുറത്തും, ഇരുകൈകളിലും ചൂരലുകൊണ്ട്‌ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്‌. സ്‌കൂളില്‍ പുസ്‌തകം വായിക്കാതിരുന്നതിനാണ്‌ കുട്ടിയെ അടിച്ചത്‌. സ്‌കൂള്‍ വിട്ട്‌ വീട്ടിലെത്തിയ കുട്ടി മാതാവിനോട്‌ വിവരം പറയുകയായിരുന്നു. തുടര്‍ന്ന്‌ രക്ഷിതാക്കള്‍ വിവരമനേ്വഷിച്ച്‌ സ്‌കൂളിലെത്തിയെങ്കിലും ചര്‍ച്ച ചെയ്‌ത്‌ വിഷയം പരിഹരിക്കാമെന്ന നിലപാടാണ്‌ അധികൃതര്‍ കൈക്കൊണ്ടത്‌. അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ്‌ പിടിഎ അധികൃതരടക്കം സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്‌. ബുധനാഴ്‌ച സ്‌കൂളില്‍ രക്ഷിതാക്കളെത്തിയിട്ടും സ്‌കൂളില്‍ എത്താതെ ഒഴിഞ്ഞു മാറാനാണ്‌ അധ്യാപകന്‍ ശ്രമിച്ചത്‌. തുടര്‍ന്ന്‌ നിര്‍ബന്ധത്തിന്‌ വഴങ്ങി സ്‌കൂളിലെത്തിയ അധ്യാപകന്‍ വിഷയം സംബന്ധിച്ച്‌ മൗനം പാലിച്ചു. വെള്ളിയാഴ്‌ച പി ടി എ യോഗം ചേര്‍ന്ന്‌ വിഷയം പരിഹരിക്കാമെന്ന്‌ പറഞ്ഞ്‌ രക്ഷിതാക്കളെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ അനേ്വഷണത്തില്‍ ഇയാള്‍ നിരന്തരം കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന്‌ വിവരം ലഭിച്ചു. കുട്ടികള്‍ പ്രധാന അധ്യാപകനോടും മറ്റും ഇത്‌ സംബന്ധിച്ച്‌ വിവരം നല്‍കിയിട്ടുണ്ട്‌. ഇതിനു മുമ്പും പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും സൂചനയുണ്ട്‌.

sameeksha-malabarinews

കേസ്‌ ഒതുക്കുവാന്‍ ശ്രമിക്കുകയാണെന്ന ബോധ്യം വന്നതോടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത്‌ വരികയായിരുന്നു. തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈനില്‍ പരാതി നല്‍കി. അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധികൃതര്‍ കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. തുടര്‍ന്ന്‌ റിപ്പോര്‍ട്ട്‌ കല്‍പ്പകഞ്ചേരി പോലീസിന്‌ കൈമാറും. വെള്ളിയാഴ്‌ച ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ സ്‌കൂളിലെ മറ്റു കുട്ടികളില്‍ നിന്നും മൊഴിയെടുക്കുമെന്നറിയുന്നു. ഇതിനിടെ മറ്റ്‌ കുട്ടികളെയും, രക്ഷിതാക്കളെയും നിശബ്‌ധരാക്കാനും അധ്യാപകനുമായി ബന്ധപ്പെട്ടവര്‍ രംഗത്തിറങ്ങിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!