Section

malabari-logo-mobile

‘സുവര്‍ണ്ണ ശലഭങ്ങളിലൂടെ’ പ്രകാശനം ചെയ്‌തു

HIGHLIGHTS : താനൂര്‍: തെയ്യാലിങ്ങല്‍ എസ്‌ എസ്‌ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി പുറത്തിറക്കുന്ന പുസ്‌തകം 'സുവര്‍ണ്ണ ശലഭങ്ങളിലൂടെ' പ്രകാശനം...

unnamedതാനൂര്‍: തെയ്യാലിങ്ങല്‍ എസ്‌ എസ്‌ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി പുറത്തിറക്കുന്ന പുസ്‌തകം ‘സുവര്‍ണ്ണ ശലഭങ്ങളിലൂടെ’ പ്രകാശനം ചെയ്‌തു. കവി പി കെ ഗോപി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കഥാ കവിത മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത സൃഷ്‌ടികള്‍ ഉള്‍പ്പെടുത്തിയാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. 132 സ്‌കൂളുകളില്‍ നിന്നായി അയച്ചുകിട്ടിയ രചനകളില്‍ നിന്ന്‌ തെരഞ്ഞെടുത്ത 41 കവിതകളും, 30 കഥകളും പുസ്‌തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പി കെ ഗോപി, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, സാറാജോസഫ്‌, ഇന്ദു മേനോന്‍, തനൂജ ഭട്ടതിരിപ്പാട്‌ എന്നിവരായിരുന്നു സൃഷ്‌ടികള്‍ തെരഞ്ഞെടുത്തത്‌. മികച്ച സൃഷ്‌ടികളുടെ രചയിതാക്കള്‍ക്കുള്ള സമ്മാന വിതരണവും, സ്‌കൂള്‍ എച്ച്‌ എസ്‌ എസ്‌, എച്ച്‌ എസ്‌ വിദ്യാര്‍ത്ഥികളുടെ പ്രസിദ്ധീകരണം രാപ്പാടിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!