പ്രവാസി വോട്ടിന്‌ അംഗീകാരം

Untitled-1 copyദില്ലി: പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യത്തിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗീകാരം നല്‍കി. ഇതോടെ തെരഞ്ഞെടുപ്പില്‍ ഇനി പ്രവാസികള്‍ക്കും വോട്ട്‌ ചെയ്യാം. പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

പ്രവാസികള്‍ക്ക്‌ ഇലക്‌ട്രോണിക്‌ ബാലറ്റ്‌ വഴിയോ, പ്രതിനിധി വഴിയോ വോട്ട്‌ ചെയ്യാം. ഇ മെയിലിലൂടെ ഇലക്‌ട്രോണിക്‌ ബാലറ്റ്‌ വോട്ടര്‍മാര്‍ക്ക്‌ അയച്ച്‌ കൊടുക്കും. വോട്ട്‌ രേഖപ്പെടുത്തിയതിന്‌ ശേഷം ബാലറ്റ്‌ തപാല്‍ വഴി തിരിച്ച്‌ അയച്ചുകൊടുക്കാം. ഇലക്‌ട്രോണിക്‌ ബാലറ്റ്‌ വഴി വോട്ട്‌ രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ പ്രതിനിധികള്‍ വഴിയും വോട്ട്‌ രേഖപ്പെടുത്താം.

Share news
error: Content is protected !!
Scroll to Top