Section

malabari-logo-mobile

അധിക നികുതിക്കെതിരായി മുസ്ലീംലീഗും

HIGHLIGHTS : തിരു: അധിക നികുതിയേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലീംലീഗും രംഗത്ത്‌. നികുതി നിര്‍ദ്ദേശം യു ഡി എഫ്‌ ചര്‍ച്ച ചെയ്യണമെന്ന...

Untitled-1 copyതിരു: അധിക നികുതിയേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലീംലീഗും രംഗത്ത്‌. നികുതി നിര്‍ദ്ദേശം യു ഡി എഫ്‌ ചര്‍ച്ച ചെയ്യണമെന്ന്‌ മുസ്ലീം ലീഗ്‌ ആവശ്യപ്പെട്ടു. നികുതി പരിഷ്‌കരണം നടപ്പിലാക്കേണ്ടത്‌ ജനങ്ങള്‍ക്ക്‌ ഭാരമേല്‍പ്പിക്കാതെയായിരിക്കണമെന്നും മുസ്ലീംലീഗ്‌ നേതൃയോഗം നിര്‍ദ്ദേശിച്ചു. നികുതി വര്‍ദ്ധനവിനെതിരെ കേരള കോണ്‍ഗ്രസ്സും രംഗത്തെത്തിയിരുന്നു.

കെ എം മാണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കേരളകോണ്‍ഗ്രസ്സ്‌ പ്രതിനിധി സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട്‌ കണ്ട്‌ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധന പ്രതിസന്ധിയുടെ പേരില്‍ അടിച്ചേല്‍പ്പിച്ച രജിസ്‌ട്രേഷന്‍ ഫീസ്‌ വര്‍ദ്ധനവ്‌ പിന്‍വലിക്കുക, ഭൂമിയുടെ ന്യായവില ഉയര്‍ത്തിയതും സ്റ്റാമ്പ്‌ ഡ്യൂട്ടി രജിസ്‌ട്രഷന്‍ തുക, പരിധി എന്നിവ എടുത്തു കളഞ്ഞതും പുനപരിശോധിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യം.

sameeksha-malabarinews

കേരള കോണ്‍ഗ്രസ്സിന്റെ ഈ അപ്രതീക്ഷിത നീക്കം കോണ്‍ഗസ്സ്‌ നേതൃത്വത്തെ അമ്പരിപ്പിച്ചതിന്‌ പിന്നാലെയാണ്‌ മുസ്ലീംലീഗും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!