HIGHLIGHTS : Three sisters drowned
മണ്ണാര്‍ക്കാട്: കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. റിന്‍ഷി(18),റമീഷ(23),നിഷിത(26)എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ ഇവര്‍ അപകടത്തില്‍പ്പെട്ടത്.
യുതികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും അതിഥി തൊഴിലാളികളും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


മൃതദേഹങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു