ഡല്‍ഹി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് മുന്‍കൂര്‍ അറിയിപ്പോ വിജ്ഞാപനമോ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മുന്നില്‍വെച്ചുള്ള വിവാഹവും സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകന്റെ ചേംബറില്‍ വച്ചുനടത്തിയ വിവാഹം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഏതൊരാളെയും സാക്ഷിയാക്കി ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം നടത്താം. നിയമത്തിന്റെ ഏഴാം വകുപ്പ് അനുസരിച്ച് സാധുവായ വിവാഹത്തിന് പുരോഹിതന്റെ സാന്നിധ്യം അനിവാര്യമല്ലെന്നും കോടതി വ്യക്തത വരുത്തി.
പരസ്പരം മാല ചാര്‍ത്തുന്നതും വിവാഹമോതിരം കൈമാറുന്നതും താലി കെട്ടുന്നതും ഏതൊരാളുടെയും സാന്നിധ്യത്തിലാകാം. ഇതെല്ലാം ഹിന്ദു വിവാഹ നിയമപ്രകാരം സാധുവാണെന്നും സുപ്രീം കോടതി പറഞ്ഞു.



