
കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍നിന്ന് ടെ ഒരുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍ (34), പാറപ്പുറത്ത് ഹൗസില്‍ നി സാര്‍ (ജോയ്- 90), കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവ് നാലേരി വീട്ടില്‍ ജയാനന്ദന്‍ (ബാ ബു-81) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി ഇ ബാലകൃഷ്ണ ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
തിരൂരിലുള്ള ജ്വല്ലറിയില്‍ മോ ഡല്‍ കാണിക്കാനായി ജീബി എന്ന ജീവനക്കാരന്‍ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളാണ് കുറ്റി പ്പറത്തുനിന്ന് തൃശൂരിലേക്കുള്ള ബസ് യാത്രക്കിടെ സംഘം കവര്‍ ന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ജിബിന്‍ കുറ്റിപ്പുറ ത്തുനിന്ന് തൃശൂരിലേക്ക് ബസില്‍ കയറിയത്. തിരക്കായതിനാല്‍ ബാഗ് പുറകി ലിട്ട് നിന്നാണ് എടപ്പാള്‍വരെ യാത്രചെയ്തത്.
എടപ്പാളില്‍ യാത്രക്കാര്‍ ഇറങ്ങിയതോടെ സീറ്റ് ലഭിച്ചു. തുടര്‍ ന്ന് ജിബിന്‍ ബാഗ് പരി ശോധിച്ച പ്പോഴാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ബോക്‌സ് നഷ്ടപ്പെ ട്ടത് അറിയുന്നത്. ഉടന്‍ ബസ് ജ വനക്കാരെ അറിയിച്ചു. തുടര്‍ന്ന് ചങ്ങരംകുളം പൊലീസെത്തി ബസ് സ്റ്റേഷനിലെത്തിച്ച് യാത്ര ക്കാരെയും ബസും പരിശോധി ച്ചെങ്കിലും സ്വര്‍ണം കണ്ടെത്താ നായില്ല.
സ്വര്‍ണത്തിന്റെ ഉടമകളായ തൃശൂര്‍ സ്വദേശികള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. ചങ്ങരംകുളം, കുറ്റിപ്പുറം പൊലിസും തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷക സംഘവും ചേര്‍ന്നാണ് അന്വേഷണം നട ത്തിയത്. സംഭവ സമയത്ത് 35 യാത്ര ക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതാ യി കെഎസ്ആര്‍ടിസി ജീവന ക്കാര്‍ മൊഴി നല്‍കിയിരുന്നു. എട പ്പാളില്‍ ഇറങ്ങിയ യാത്രക്കാരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചായിരുന്നു അന്വേഷ ണം. 1.8 കോടിയുടെ 1512 ഗ്രാം സ്വര്‍ണമാണ് ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ടിരുന്ന തെന്ന് ഉടമകള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാ ക്കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




