
താനൂര്‍ : നാട്ടുകാര്‍ ഉപയോഗിക്കുന്ന വഴിയടയ്ക്കാനുള്ള റെയില്‍വേയുടെ ശ്രമം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി. താനൂര്‍ സ്റ്റേഷനും തെയ്യാല റോഡ് റെയില്‍വേ ഗേറ്റിനുമിടയി ലുള്ള വഴിയാണ് തിങ്കളാഴ്ച രാവി ലെ അടച്ചുപൂട്ടാന്‍ ശ്രമമുണ്ടായത്.
തെയ്യാല റോഡ് ബൈപാസ് വഴി താനൂര്‍ നഗരത്തിലേക്കും കാട്ടിലങ്ങാടിയിലേക്കും ആളു കള്‍ ഉപയോഗപ്പെടുത്തുന്ന വഴി അടയ്ക്കാനുള്ള നീക്കം തുടങ്ങി യതോടെ നാട്ടുകാര്‍ പ്രതിഷേധി ച്ചു തിരൂരില്‍നിന്നുള്ള ആര്‍പിഎ ഫ് ഉദ്യോഗസ്ഥരും താനൂര്‍ എസ്എച്ച് ടോണി ജെ മറ്റവും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
താനൂര്‍ റെയില്‍വേ മേല്‍പ്പാ ലം പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ വഴി അടയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ പ്രതിഷേധ ക്കാരും അപകടം ഒഴിവാക്കാന്‍ പാളം മുറിച്ചുകടക്കുന്നത് തടയാ നുള്ള റെയില്‍വേ ഉന്നതതല തീരുമാനത്തിന്റെ ഭാഗമായി നടക്കു ന്ന പ്രവൃത്തിയായതിനാല്‍ നിര്‍ ത്തിവയ്ക്കാനാകില്ലെന്ന് റെയില്‍ വേ ഉദ്യോഗസ്ഥരും നിലപാടെടുത്തു.
നഗരസഭാ അധികൃതരും സ്ഥലത്തെത്തിയിരുന്നു. മേല്‍പ്പാ ലം പ്രവ്യത്തി പൂര്‍ത്തിയാകുന്നതു വരെ വഴി തടസ്സപ്പെടുത്തരുതെ ന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി തല്‍ക്കാലം ഒഴിവാക്കാന്‍ ധാരണയായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




