ബാഡ്ജ് ഓഫ് എക്‌സെലെന്‍സ് പുരസ്‌കാരം പി.ബിജുവിന്

HIGHLIGHTS : Badge of Excellence award to P. Biju

മലപ്പുറം : ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ 2023 ലെ ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ശ്രീ. ബിജു. പി.തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലും ജില്ലക്ക് പുറത്തും നൂറുകണക്കിന് വേദികളില്‍ ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ബിജു വിന് ലഭിച്ച അംഗീകാരം ജില്ലക്ക് തന്നെ നേട്ടമാകുകയാണ്.

ഇപ്പോള്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഓഫീസില്‍ പ്രിവെന്റീവ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന ബിജു ജില്ലയില്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരെ അണിനിരത്തി ലഹരിവിരുദ്ധ ഗാനമേള ട്രൂപ്പിനും നേതൃത്വം നല്‍കിവരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!