
താനൂര്‍ ഗവ. കോളേജ് ലൈബ്രറി കെട്ടിട ത്തിന് 8.8 കോടി രൂപയുടെ ഭരണാനുമതിയായി. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. കി ഫ്ബി വഴി 21 കോടി ചെലവില്‍ അക്കാദമി ബ്ലോക്കും 2.5 കോടി യുടെ ചുറ്റുമതില്‍ നിര്‍മാണവും പുരോഗമിക്കയാണ്.
ഒഴൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വേങ്ങരപറമ്പിലാണ് കോളേജിന് കെട്ടിടം ഒരുങ്ങുന്ന ത്. അടുത്ത അധ്യയനവര്‍ഷം സ്വ ന്തം കെട്ടിടത്തിലേക്ക് മാറാനാ ണ് ലക്ഷ്യമിടുന്നത്. നിലവില്‍ മത്സ്യ മാര്‍ക്കറ്റി ന്റെ മുകളിലും കെ പുരം ഐടിഐയിലുമായാണ് പ്രവര്‍ത്തനം.
2016ല്‍ വി അബ്ദുറഹ്‌മാന്‍ എം എല്‍എയായതോടെയാണ് കോ ളേജിന് ഭൂമി കണ്ടെത്തുകയും കി ഫ്ബിയില്‍ കെട്ടിടത്തിന് ഫണ്ട് ലഭ്യമാക്കുകയും ചെയ്തത്. കോളേജില്‍ സ്റ്റേഡിയത്തി നുള്ള ഫണ്ട് കായികവകുപ്പില്‍നി ന്നും ആംഫി തിയറ്ററിനുള്ള തുക എംഎല്‍എയുടെ ആസ്തി വിക സന നിധിയില്‍നിന്നും അനുവദിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




