
വ്യാജ ബോംബ് സന്ദേശങ്ങള്‍ ഗുരുതര കുറ്റകൃത്യമാക്കുമെ ന്നും ഇതിനായി രണ്ട് വ്യോമ യാന സുരക്ഷ നിയമങ്ങളില്‍ ഭേദഗതി ചെയ്യുമെന്നും വ്യോ മയാന മന്ത്രി റാം മോഹന്‍ നാ യിഡു. ബോംബ് ഭീഷണി മുഴ ക്കുന്നവരെ വിമാനയാത്രയില്‍ നിന്ന് വിലക്കും. തുടരെ ഭീഷ ണി സന്ദേശങ്ങള്‍ എത്തുന്ന തിന്റെ കാരണം വ്യക്തമല്ലെ ന്നും മന്ത്രി പറഞ്ഞു. ഒരാഴ്ച യ്ക്കിടെ നൂറോളം വിമാനസ ര്‍വീസുകള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഞായറാഴ്ച്ച മാത്രം ആകെ 24 വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശമെത്തി. ബോംബ് ഭീഷണികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തീവശ്രമം തുട രുകയാണെന്നാണ് വ്യോമ യാന മന്ത്രാലയത്തിലെ ജോ യിന്റ് സെക്രട്ടറി അസംഗ് ചൂബ പറഞ്ഞത്.
അതേസമയം, ഞായറാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നി ന്നും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ ട്ടിലേയ്ക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് അടിയന്തര ലാ ന്‍ഡിങിനുള്ള അനുമതി അഫ് ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം നിഷേധിച്ചു. 250 യാത്രക്കാരുമായി പുറപ്പെട്ട വി മാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. വിമാനം വൈകി ട്ട് 4.20ന് ഡല്‍ഹിയില്‍ തിരിച്ചിറക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




