പത്തപ്പിരിയം ഏഴുകളരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍പൊട്ടി ഓട്ടോയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
ഇന്നലെ പകല്‍ 2.30നാണ് അപകടം. മഞ്ചേരിയില്‍നിന്ന് ഒതായിലേക്ക് പോവുകയായിരുന്ന കാറിന്റെ മുന്‍വശത്തെ ടയര്‍പൊട്ടി
എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ എടവണ്ണ സ്വകാര്യ ആശുപത്രിയിലും ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




