യുവാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം: പ്രതിക്ക് ജീവപര്യന്തം

മഞ്ചേരി: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാവിനെ ഇരുമ്പുവളയംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 21,000 രൂപ പിഴയും ശിക്ഷ. താനൂര്‍ അമ്പാടി നഗര്‍ കെ പുരം ഉണിക്കണം വീട്ടില്‍ സുജേഷിനെ (44)യാണ് മഞ്ചേരി എസ്സി എസ്ടി ഷല്‍ കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.

കെ പുരം അമ്പാടി നഗര്‍ മണ്ണേങ്കാട്ടില്‍ ഉണ്ണികൃഷ്ണനെ (31) പ്രതി ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്ന് പുറത്തിറക്കി അടിച്ചു പരിക്കേല്‍പിച്ചെന്നാണ് കേസ്.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ ഹാജരായി.

Share news
error: Content is protected !!
Scroll to Top