HIGHLIGHTS : Three people died due to shock while demolishing the wedding pandal
ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം. ബിഹാറുകാരായ ആദിത്യന്‍, കാശിറാം ബംഗാളുകാരന്‍ ധനഞ്ജയ് എന്നിവരാണ് മരിച്ചത്. ബിഹാറില്‍ നിന്നുള്ള ജാദുലാല്‍, അനൂപ്, അജയ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി നിര്‍മിച്ചതായിരുന്നു പന്തല്‍.
ചക്രങ്ങളുള്ള കൂറ്റന്‍ ഏണിയാണ് പന്തല്‍ പൊളിക്കാന്‍ ഉപയോഗിച്ചിരുന്നത്. ആറ് തൊഴിലാളികള്‍ ചേര്‍ന്ന് കൂറ്റന്‍ ഏണി പൊക്കുന്നതിനിടയില്‍ വീടിന്റെ പിറക് വശത്തുള്ള ലൈനില്‍ തട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്നുപേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


തിരുവനന്തപുരത്തുള്ള കരാറുകാരനാണ് പന്തല്‍ വര്‍ക്ക് ഏറ്റെടുത്തിരുന്നത്. ഇയാള്‍ എറണാംകുളത്തുള്ളയാള്‍ക്ക് സബ്കരാര്‍ നല്‍കിയിരുന്നു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും പരിശോധന നടത്തിവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു