HIGHLIGHTS : Malappuram District Literacy Day Celebration
മലപ്പുറം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദു അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന തുല്യതാ പഠിതാവ് ശശിധരന്‍ കോലഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, മെമ്പര്‍ പി.കെ.സി അബ്ദു റഹ്‌മാന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദു റഹ്‌മാന്‍, സ്ഥിരം സമിതി അധ്യക്ഷ കെ.ടി റസീന, പ്രേരക് പി. സരസ്വതി, റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ നാനാക്കല്‍ ഹുസൈന്‍ മാസ്റ്റര്‍, മൂസ ഫൗലൂദ്, തുല്യതാ പഠിതാക്കളായ കെ.മുഹമ്മദ് ഷക്കീര്‍, പി.പി അബ്ദു സമദ്, കെ.സലീന, കെ.ഹിന്ദ് എന്നിവര്‍ പ്രസംഗിച്ചു. നോഡല്‍ പ്രേരക് സി.കെ. പുഷ്പ നന്ദി പറഞ്ഞു.


സാക്ഷരതാ ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സാക്ഷരതാ മിഷന്‍ വിദ്യാ കേന്ദ്രങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കീഴില്‍ വിവിധ ചടങ്ങുകള്‍ നടന്നു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെ സാക്ഷരതാ വാരമായി ആചരിച്ച് വരികയാണ്
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു