HIGHLIGHTS : Three paise worth of gold ornaments stolen from house in broad daylight; incident reported
തിരൂരങ്ങാടി:പട്ടാപ്പകല്‍ വീട്ടില്‍നിന്നും മൂന്നുപവനോളം സ്വര്‍ണാഭരണം കവര്‍ന്നു. കൊടിഞ്ഞി ചീര്‍പ്പിങ്ങല്‍ കൊടിഞ്ഞിപ്പള്ളിക്കല്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ 10.30 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മോഷണം നടന്നത്.
അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കമ്മലുകള്‍,മോതിരം,സ്റ്റഡ് തുടങ്ങിയവയാണ് മോഷണം പോയത്.വീട് പൂട്ടി എല്ലാവരും കൊടിഞ്ഞി ചെറുപ്പാറയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോയതായിരുന്നു.
വിരലടയാള വിദഗ്ധരും,ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.തിരൂരങ്ങാടി പൊലിസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു