
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക കൊടിമര ദീപശിഖാ ജാഥകള്‍ മാര്‍ച്ച് അഞ്ചിന് കൊല്ലത്ത് ആശ്രമം മൈതാനത്ത് എത്തിച്ചേരുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സിപിഐ എം പി ബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് മാര്‍ച്ച് 6 ന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജ് നയിക്കുന്ന പതാക ജാഥയും പി കെ ബിജു നയിക്കുന്ന ദീപശിഖ ജാഥയും കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത നയിക്കുന്ന കൊടിമര ജാഥയും മാര്‍ച്ച് 5 ന് ആശ്രമം മൈതാനത്ത് സംഗമിക്കും. ആശ്രമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ സമ്മേളനത്തിന്റെ പതാക ഉയര്‍ത്തും. കൊല്ലം ജില്ലയിലെ 23 രക്തസാക്ഷി കുടീരത്തില്‍ നിന്നുമുള്ള ദീപശിഖാ റാലികളും ആശ്രമം മൈതാനത്ത് എത്തിച്ചേരും.
ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ഒരുക്കങ്ങളാണ് സമ്മേളനത്തിനായി നടത്തിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പറഞ്ഞു. മാര്‍ച്ച് 6 മുതല്‍ 9 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ അടക്കം 600 പേര്‍ പങ്കെടുക്കും.
സിപിഐ എം പി ബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും പി ബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവളെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം വിജു കൃഷ്ണന്‍ കേന്ദ്ര കമ്മിറ്റി അംഗം സിന്ധു എം ആര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സംസ്ഥാന സമ്മേളനത്തിന് ഭാഗമായുള്ള വിവിധ പരിപാടികള്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരികയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാല്‍, ജോമോന്‍, കുട്ടിയമ്മ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




