Section

malabari-logo-mobile

മൂന്നു മന്ത്രിമാരുമായി നിയമസഭാ മന്ദിരത്തിലെ ലിഫ്‌റ്റ്‌ പൊട്ടിവീണു.

HIGHLIGHTS : തിരു: മന്ത്രിമാര്‍ സഞ്ചരിക്കുമ്പോള്‍ നിയമസഭാ മന്ദിരത്തിലെ ലിഫ്‌റ്റ്‌ പൊട്ടിവീണു. നിയമസഭാ സമ്മേളനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന മന്ത്രിമാരായ പി കെ കുഞ്...

21646_630668തിരു: മന്ത്രിമാര്‍ സഞ്ചരിക്കുമ്പോള്‍ നിയമസഭാ മന്ദിരത്തിലെ ലിഫ്‌റ്റ്‌ പൊട്ടിവീണു. നിയമസഭാ സമ്മേളനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ്‌ ജേക്കബ്‌, വി കെ ഇബ്രാഹിംകുഞ്ഞ്‌ എന്നിവരായിരുന്നു ലിഫിറ്റ്‌ലുണ്ടായിരുന്നത്‌.

ഒന്നാം നിലയില്‍ നിന്ന്‌ പൊട്ടിവീണ ലിഫ്‌റ്റ്‌ സെല്ലാറിലെ തറയില്‍ ഇടിച്ചാണ്‌ നിന്നത്‌. മന്ത്രിമാര്‍ക്ക്‌ പരിക്കേറ്റില്ല. കടുത്ത ശാരീരികവേദന അനുഭവപ്പെട്ട മൂവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി. രാവിലെ അല്‍പസമയം ചേര്‍ന്നശേഷം നിയമസഭ പിരിഞ്ഞപ്പോഴായിരുന്നു അപകടം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!