മംഗലാപുരം-കാസര്‍ഗോഡ്‌ ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു.

Untitled-1 copyകാസര്‍ഗോഡ്‌: മംഗലാപുരം കാസര്‍ഗോഡ്‌ ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. കുമ്പള ഷിറിയ പാലത്തിന്‌ സമീപമാണ്‌ അപകടം നടന്നത്‌. മംഗലാപുരത്തു നിന്ന്‌ കൊച്ചിയിലേക്ക്‌ പോവുകയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പാചക വാതക ടാങ്കറാണ്‌ മറിഞ്ഞത്‌. എതിരെ വന്ന വാഹനത്തിന്‌ സൈഡ്‌ കൊടുക്കുന്നതിനിടെ റോഡില്‍ നിന്നും തൊട്ടടുത്ത കുഴിയിലേക്ക്‌ മറിയുകയായിരുന്നു.

ടാങ്കര്‍ മറിഞ്ഞ ഉടനെ 500 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. മംഗലാപുരത്ത്‌ നിന്നും റിക്കവറി വാനെത്തിച്ച്‌ അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക്‌ മാറ്റുകയാണ്‌.

അപകടത്തെ തുടര്‍ന്ന്‌ കാസര്‍ഗോഡ്‌ മംഗലാപുരം ദേശീയപാതയില്‍ ഗതാത നിയന്ത്രണം ഏര്‍പ്പെടുത്തി.

Share news
error: Content is protected !!
Scroll to Top