ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം സൈനീക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനീകരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 2 തീവ്രവാദികളെയു സൈന്യം വധിച്ചു. സംസ്ഥാനത്ത് ഡിസംബര്‍ 9 ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീവ്രവാദി ആക്രമണം . ഉറി മേഖലയിലെ മൊഹറയിലെ കരസേനയുടെ 32 ാ നമ്പര്‍ ക്യാമ്പ് ഓഫീസാണ് ഇന്ന് പുലര്‍ച്ചെ 3.10 ഓടെ ആക്രമിക്കപ്പെട്ടത്.
പാകിസ്‌താന്‍ അധിനിവേശ കാശ്‌മീര്‍ താഴ്‌വരയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. കൂടുതല്‍ തീവ്രവാദികള്‍ ക്യാമ്പിനകത്തോ സമീപത്തോ ഉണ്ടോ എന്നറിയാന്‍ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.




