പള്ളിക്കല്‍ ജുമാഅത്ത്‌ പള്ളി അടച്ചുപൂട്ടി

Untitled-1 copyപള്ളിക്കല്‍: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ പള്ളിക്കല്‍ ജുമാ അത്ത്‌ പള്ളി അടച്ചുപൂട്ടി. വ്യാഴാഴ്‌ച രാത്രി എട്ട്‌ മണിയോടെ തിരൂര്‍ ആര്‍ഡിഒ ഗോപാലകൃഷണന്റെ നേതൃത്വത്തിലെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ പോലസീസിന്റെ സാനിധ്യത്തില്‍ പള്ളി സീല്‍ ചെയ്യുകയായിരുന്നു.

ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്‌ കഴിഞ്ഞ വെള്ളിയാഴ്‌ച ജുമാ നമസ്‌ക്കാര സമയത്ത്‌ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. ജുമാ നമസ്‌ക്കാരം പോലും നടന്നത്‌ ഇരു വിഭാഗമായിട്ടായിരുന്നു. അന്ന്‌ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പോലീസ്‌ ബലപ്രയോഗം നടത്തുകയും ആര്‍ഡിഒ സ്ഥലത്തെത്തുകയുംചെയ്‌തിരുന്നു. ആറുമാസം മുന്‍പും ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top