നാടകമത്സരത്തിനിടെ കാലില്‍ ആണി തറച്ച്‌ കുട്ടികള്‍ക്ക്‌ പരിക്ക്‌

പരപ്പനങ്ങാടി :സബ്‌ജില്ല കലോത്സവത്തിന്റെ നാടകം നടക്കുന്ന വേദിയില്‍ സ്‌റ്റേജില്‍ തറച്ചുവെച്ചിരുന്ന ആണിയും പലകയും കാലില്‍ കൊണ്ട്‌ മത്സരാര്‍ത്ഥികളായ കുട്ടികള്‍ക്ക്‌ പരിക്കേറ്റു. വള്ളിക്കുന്ന്‌ സിബിഎച്ച്‌എസ്‌എസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പരിക്കേറ്റത്‌.

മന്‍ജിത്‌, ബിന്‍സിത്ത്‌, അശ്വിനിരാജ്‌, കൃപ, അപര്‍ണ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. തൊട്ട്‌ മുന്‍പ്‌ നാടകം കളിച്ചവര്‍ സ്റ്റേജ്‌ സെറ്റ്‌ ചെയ്യുന്നതിന്റെ ഭാഗമായി തറച്ച ആണിയും പലകയും നീക്കം ചെയ്യാഞ്ഞതാണ്‌ അപകടത്തിന്‌ കാരണം. സ്റ്റേജ്‌ മാനജര്‍ യാഥാവിധം പരിശോധന നടത്താത്‌ മൂലമാണ്‌ അപകടം പിണഞ്ഞതെന്ന്‌ ആരോപിച്ച്‌ കുട്ടികള്‍ സറ്റേജ്‌ വിട്ടുപോകാതെ കുറച്ച്‌ നേരം പ്രതിഷേധിച്ചു.

ഇവര്‍ അവതരിപ്പിച്ച സത്യപാലകന്‍ എന്ന നാടകത്തിനാണ്‌ രണ്ടാം സ്ഥാനം ലഭിച്ചത്‌.

Share news
error: Content is protected !!
Scroll to Top