മലപ്പുറത്ത്  കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് : ഒരു കുടുംബത്തിലെ മൂന്ന് പേര് മരണപെട്ടു

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഒരു കുടുംബത്തിലെ മൂന്ന് പേര് മരണപെട്ടു.
മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്.

മഞ്ചേരി പുല്‍പ്പറ്റ സ്വദേശി അഷ്‌റഫ്(44), ഭാര്യ ഫാത്തിമ(39),മകള്‍ ഫിദ(14) എന്നിവരാണ് മരണപെട്ടത്.
ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top