
പരപ്പനങ്ങാടി: പുത്തരിക്കലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. 45 – 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജൂണ്‍ 17 ന് കണ്ടെത്തിയത്.
നീലയിൽ വെളള കളളി ഷർട്ട് ധരിച്ചിട്ടുണ്ട്, മെലിഞ്ഞ ശരീരം. ഇരുനിറമാണ്. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ 9497947225, 0494- 2410260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



