കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; എം.ബി.എ. ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ) പ്രവേശനം 2024

എം.ബി.എ. ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ) പ്രവേശനം 2024

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ), സ്വാശ്രയ കോളേജുകള്‍ ( ഓട്ടോണമസ് ഒഴികെ ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓണ്‍ലൈനായി ജൂൺ 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍: 0494 2407017, 2407016.

അഫ്സല്‍-ഉല്‍-ഉലമ പ്രവേശനം  2024

2024 – 2025 അധ്യയന വര്‍ഷത്തിലേക്കുള്ള അഫ്സല്‍-ഉല്‍-ഉലമ ( പ്രിലിമിനറി ) കോഴ്സിലേക്ക് ( പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്സ് ) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 – ന് വൈകിട്ട് അഞ്ചു മണിവരെ നീട്ടി. അപേക്ഷ ഫീസ്: എസ്.സി. / എസ്.ടി. 195/- രൂപ, മറ്റുള്ളവര്‍ 470/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017, 2660600.

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 22 – ന് നാലു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികള്‍ : 135/- രൂപയും മറ്റുള്ളവര്‍ : 540/- രൂപയുമാണ് അടയ്ക്കേണ്ടത്. പേയ്മെന്റ് നടത്തിയവർ അവരുടെ സ്റ്റുഡന്റസ് ലോഗിനിൽ പേയ്മെന്റ് ഡീറ്റെയിൽസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍  22 – ന് നാലുമണിക്ക് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം.

സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് സമർപ്പണം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ 2021 വർഷത്തിൽ UG – CBCSS റഗുലേഷൻ പ്രകാരം പ്രവേശനം നേടിയ ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാർഥികൾ കോഴ്സ് പൂർത്തീകരണത്തിന്റെ ഭാഗമായി സോഷ്യൽ സർവീസ് പ്രോഗ്രാം നിർവഹിച്ചതിന്റെ ( സി.യു.എസ്.എസ്.പി. ) സർട്ടിഫിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളവയിൽ വെരിഫിക്കേഷനു ശേഷം റിജക്ട് ചെയ്തവ സ്റ്റുഡന്റസ് പോർട്ടലിൽ കാരണ സഹിതം കാണാവുന്നതാണ്. സർട്ടിഫിക്കറ്റിൽ അപാകം കണ്ടെത്തിയവരുടെ പുതുക്കിയ സർട്ടിഫിക്കറ്റ് ഇതുവരെ സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്തവരും, സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് “ Not Verified ” എന്ന് കാണിക്കുന്ന വിദ്യാർഥികളും സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ (മുൻ എസ്.ഡി.ഇ.) നേരിട്ടെത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ഫോൺ: 0494 – 2400288, 2407356.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്നോളജി നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 24-ന് തുടങ്ങും. കേന്ദ്രം: സെന്റ് മേരീസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

സർവകലാശാലാ പഠന വകുപ്പിലെ എം.എസ് സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) രണ്ടാം സെമസ്റ്റർ ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

വിദൂരവിദ്യാഭ്യാസവിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എം.കോം. 2015 & 2016 പ്രവേശനം വിദ്യാർഥികളുടെ ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞുവച്ച പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസവിഭാഗം ആറാം സെമസ്റ്റർ (CBCSS, CUCBCSS-UG) ബി.എ., ബി.എസ് സി.  മാത്തമാറ്റിക്സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ് സി. അക്വാകൾച്ചർ ആന്റ് ഫിഷറി മൈക്രോബയോളജി, എം. എസ് സി. ജിയോഗ്രഫി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top