ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഗുണ്ട അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത ജാഗ്രതാ നിർദ്ദേശം. മൂന്നുദിവസം സംസ്ഥാനമൊട്ടാകെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പരിശോധന കർശനമാക്കാനും ഡിജിപി നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവി മാർക്കാണ് ഡിജിപി അനിൽ കാന്ത് സംബന്ധിച്ച നിർദേശങ്ങൾ നല്കിയിരിക്കുന്നത്.
മുഴുവൻ പോലീസ് സേനാംഗങ്ങളെ ഇതിനായി നിയോഗിക്കും. അവധിയുള്ള പോലീസുകാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദേശിച്ചിട്ടുണ്ട്.
സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തണം. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. വാറണ്ട് നിലവിലുള്ള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. സംഘർഷ സാധ്യത മുന്നിൽ കണ്ട് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.




