Section

malabari-logo-mobile

സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് എന്നെ ഒഴിവാക്കി, മുറിയടച്ചിരുന്ന് കരഞ്ഞു, ഡിപ്രഷനും ആങ്സൈറ്റിയും അറിഞ്ഞ നാളുകള്‍: വിന്‍സി അലോഷ്യസ്

HIGHLIGHTS : Three days before the start of the film, I was cut off, locked in the room and cried, and experienced depression and anxiety: Vincy Aloysius

വേറിട്ട വേഷങ്ങള്‍ കൊണ്ട് പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് വിന്‍സി അലോഷ്യസ് . റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷന്‍ അവതാരികയായും കഴിവ് തെളിയിച്ച വിന്‍സി അലോഷ്യസ് ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ അവസരം ലഭിച്ചിട്ടും ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് മാറ്റി നിര്‍ത്തപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് സംസ്ഥാന അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ്. സിനിമ എന്നുപറയുന്നത് എപ്പോഴും പ്രവാചനാതീതമാണെന്നും ചിലപ്പോഴൊക്കെ അത് നമ്മുടെ മാനസികാരോഗ്യത്തെവരെ ബാധിക്കുമെന്നും വിന്‍സി പറയുന്നു.
ഒരു സിനിമയ്ക്ക് വേണ്ടി അവരുടെ നിര്‍ദേശ പ്രകാരം താന്‍ ഭക്ഷണം കുറച്ചെന്നും, വണ്ണം കുറയ്ക്കാന്‍ വേണ്ടി പുലര്‍ച്ചെ എഴുന്നേറ്റ് ഓടിയെന്നും വിന്‍സി പറയുന്നു. ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അവര്‍ തന്നെ വിളിച്ച് സിനിമയില്‍ നിന്നും ഒഴിവാക്കിയ കാര്യം പറയുന്നതെന്നും, അത് പിന്നീട് തന്നെ ഡിപ്രഷനിലേക്ക് നയിച്ചെന്നും വിന്‍സി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിന്‍സി പറഞ്ഞത്

sameeksha-malabarinews

എനിക്കും ഒരു സിനിമ വന്നു, ഒരുപാട് പ്രതീക്ഷകള്‍ ആയിരുന്നു തനിക്ക്,നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങിത്തുടങ്ങി. അങ്ങനെ ഒരുവിധം എന്റെ ശരീര ഭാരം കുറച്ചു, പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. അതാണ് സിനിമ എന്നാല്‍ എനിക്ക് ആ സംഭവം വളരെ വിഷമം തോന്നി, മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതോടെ തടി തിരികെപ്പിടിക്കാന്‍ തുടങ്ങി വിന്‍സി പറയുന്നു. . ഡിപ്രഷനും ആങ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ‘വികൃതി’യിലേക്ക് വിളിക്കുന്നത്. സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അത് ഓക്കെയായി. ക്യാരക്ടര്‍ റോള്‍ ആണെന്നാണ് കരുതിയത്. പിന്നെയാണ് സൗബിന്റെ നായികയാണെന്ന് അറിഞ്ഞത്. സൗബിന്‍, സുരാജേട്ടന്‍, സുരഭി ലക്ഷ്മി അവരെല്ലാം ഉണ്ടായിരുന്നു. ആദ്യ പടം തിയേറ്റര്‍ ഹിറ്റാകണം എന്നായിരുന്നു സ്വപ്നം. പക്ഷേ ഹിറ്റായില്ല. എന്നാല്‍ അതുണ്ടായില്ല എങ്കിലും ശ്രദ്ധിക്കപ്പെട്ടു വിന്‍സി പറയുന്നു.

ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിന്‍സി ഈയടുത്ത് സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനയെത്തിയ പദ്മിനിയാണ് വിന്‍സിയുടെ അവസാനമിറങ്ങിയ ചിത്രം. മാരിവില്ലിന്‍ ഗോപുരങ്ങള്‍, പഴഞ്ചന്‍ പ്രണയം തുടങ്ങീ നിരവധി ചിത്രങ്ങളാണ് വിന്‍സിയുടെ വരാന്‍ പോവുന്ന പ്രൊജക്ടുകള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!