‘ഇന്നലെ പാരിസിലെ ഷാര്‍ലി എബ്ദോ, ഇന്നു ദിനമലര്‍’ തമിഴ്‌ ദിനപത്രത്തിന്‌ ഭീഷണിക്കത്ത്‌

dinamalar_brking_annaചെന്നൈ: തമിഴ്‌ ദിന പത്രമായ ദിനമലരിന്‌ നേരെ ഷാര്‍ളി എബ്ദോ മോഡല്‍ ആക്രണം നടത്തുമെന്ന്‌ അഞ്‌ജാത സന്ദേശം. കത്തിലൂടെയാണ്‌ ആക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്‌.

ഇന്നലെ പാരിസിലെ ഷാര്‍ലി എബ്ദോ, ഇന്നു ദിനമലര്‍ എന്നാണ്‌ കത്തിലുളളത്‌. ഇന്ത്യയുടെ ഭൂപടത്തിന്‌ പുറത്ത്‌ ഇംഗ്ലീഷ്‌ ഭാഷയിലാണ്‌ കത്തെഴുത്ത്‌. ഭൂപടത്തിനോടു ചേര്‍ന്ന്‌ കൊല്ലപ്പെട്ട അല്‍ഖ്വയാദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രവും വരച്ചിട്ടുണ്ട്‌. കത്തില്‍ ചില അറബിക്‌ വാക്കുകളും എഴുതിയിട്ടുണ്ട്‌.

കോയമ്പത്തൂരിലെ പത്രത്തിന്റെ ഓഫീസിന്റെ വിലാസത്തിലാണ്‌ കത്ത്‌ ലഭിച്ചത്‌. ഇതിനു പിന്നില്‍ ഭീകരസംഘടനായ അല്‍ഖ്വയ്‌ദയാണോ എന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഭീഷണിക്കത്തിനെ തുടര്‍ന്ന്‌ പത്രത്തിന്‌ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top