ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അച്ഛനും 2 പെണ്‍ മക്കളും മരിച്ചു

343104-Fire-1330492753-125-640x480പാലക്കാട്‌: ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അച്ഛനും രണ്ട്‌ പെണ്‍ മക്കളും മരിച്ചു. പാലക്കാട്‌ പല്ലശന കൂടല്ലൂര്‍ എരിക്കാട്‌ സ്വദേശി ബാബു(44), മക്കളായ അഭിത(5),അക്ഷയ(2) എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ ആറരയോടെയാണ്‌ സംഭവമുണ്ടായത്‌.

ബാബുവിന്റെ ഭാര്യ പ്രമീള ഇവരുടെ മൂത്തമകനെ തെട്ടടുത്തുള്ള തറവാട്ടില്‍ നിന്നും വിളിച്ച്‌ സ്‌കൂളില്‍ പറഞ്ഞയക്കാനായി പോയ സമയത്താണ്‌ അപകടമുണ്ടായത്‌. പ്രമീള പോകുമ്പോള്‍ വീട്ടില്‍ ആരും ഉണരാത്തതിനാല്‍ വീടിന്റെ വാതില്‍ പുറത്തു നിന്ന്‌ പൂട്ടിയ ശേഷമാണ്‌ തറവാട്ടിലേക്ക്‌ പോയത്‌. തീപടരുന്നതു കണ്ട സമീപ വാസികളാണ്‌ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കടന്നത്‌. എന്നാല്‍ അപ്പോഴെക്കും മൂന്നു പേരും മരിച്ചിരുന്നു.

ഒറ്റമുറിയുള്ള വീട്ടിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ഗ്യാസ്‌ സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്കുള്ള കണക്ഷന്‍ വിട്ടതാണ്‌ തീ പിടിക്കാന്‍ കാരണമായതെന്നാണ്‌ പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top