ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്

qatarദോഹ: ഇന്നലെ പുലര്‍ച്ചെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് വളരെ സാവകാശത്തിലാണ് വാങ്ങനങ്ങള്‍ മുമ്പോട്ടു പോയത്. മാത്രമല്ല, ട്രാഫിക്ക് സിഗ്നലുകള്‍ കാണാനും വാഹനമോടിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടി.
മൂടല്‍ മഞ്ഞ് കനത്തതാണെങ്കിലും ഹമദ് അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകിയതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ അമേരിക്കയിലേക്ക് മഞ്ഞുകാറ്റുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് അങ്ങോട്ടേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഈ ആഴ്ച മൂടല്‍ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച തണുപ്പ് കുറയുമെന്നും താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top