ലിബിയയില്‍ ഹോട്ടലിനു നേരെ ആക്രമണം; അഞ്ചു വിദേശികള്‍ ഉള്‍പ്പെടെ 9 മരണം

libiya-hotelട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ വിദേശികള്‍ താമസിക്കുന്ന ഹോട്ടലിന്‌ നേരെ ആക്രമണം. ആക്രമണത്തില്‍ അഞ്ച്‌ വിദേശികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന്‌ പേര്‍ ഹോട്ടലിലെ സുരക്ഷാ ഉദ്യാഗസ്ഥരാണ്‌. ട്രിപ്പോളിയിലെ കൊറിന്തിയ ഹോട്ടലിന്‌ നേരെയാണ്‌ ആക്രമണ മുണ്ടായത്‌. മുഖം മൂടി ധരിച്ച അഞ്ച്‌ തോക്കുധാരികള്‍ ഹോട്ടലില്‍ പ്രവേശിച്ച്‌ താമസക്കാരെ ബന്ദികളാക്കുകയും ആക്രണം നടത്തുകയുമായിരുന്നു. ആക്രണം നടത്തിയവരില്‍ ഒരാള്‍ പോലീസ്‌ പിടിയിലായിട്ടുണ്ട്‌.മരിച്ച വിദേശിയര്‍ അമേരിക്കക്കാരും ഫ്രഞ്ചുരാകുമാണെന്ന്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം

ബന്ദികളെ മോചിപ്പിക്കാന്‍ ഉന്നതല പോലീസ്‌ ഉദ്യാഗസ്ഥര്‍ ശ്രമം തുടരുകയാണ്‌. ഹോട്ടലിനു നേരെയുണ്ടായ ആക്രണത്തിന്‌ പുറമെ ഹോട്ടലിന്‌ പുറത്ത്‌ കാര്‍ ബോംബ്‌ സ്‌ഫോടനം ഉണ്ടായി. അതെ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഐഎസ്‌ ട്വിറ്ററിലൂടെ അറിയിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി ട്രിപ്പോളി സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമികള്‍ ഹോട്ടലിലെത്തി ആക്രണം അഴിച്ചു വിടുകയായിരുന്നെന്ന്‌ ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top