Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ മറിഞ്ഞ്‌ കാല്‍നടയാത്രക്കാരിക്ക്‌ ഗുരുതരപരിക്ക്‌

HIGHLIGHTS : പരപ്പനങ്ങാടി: കൊടപ്പാളി വളവില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ ദേഹത്തേക്ക്‌ മറിഞ്ഞ്‌ കാല്‍നടയാത്രക്കാരിക്ക്‌ ഗുരുതരമായി പരിക്കേറ്...

Untitled-1 copyപരപ്പനങ്ങാടി: കൊടപ്പാളി വളവില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ ദേഹത്തേക്ക്‌ മറിഞ്ഞ്‌ കാല്‍നടയാത്രക്കാരിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഊപാത്ത്‌ ലിജിഷ(21)നാണ്‌ പരിക്കേറ്റത്‌ ബൈക്ക്‌ യാത്രികനും ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. ഇവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇന്നു രാവിലെ 9 മണിയോടെയാണ്‌ അപകടമുണ്ടായത്‌. ചെട്ടിപ്പടിയില്‍ നിന്ന്‌ പരപ്പനങ്ങാടിയിലേക്ക്‌ വരികയായിരുന്ന ഓട്ടോറിക്ഷയും എതിര്‍ ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം വിട്ട ബൈക്ക്‌ എതിര്‍ദിശയിലേക്ക്‌ മറിയുകയും സമീപത്തൂടെ നടന്നു പോവുകയായിരുന്ന സ്‌ത്രീയുടെ ദേഹത്തേക്ക്‌ മറിയുകയുമായിരുന്നു.

sameeksha-malabarinews

ഈ അപകടമുണ്ടായി അഞ്ചുമിനിറ്റിനകം ഇതേ സ്ഥലത്തുവെച്ച്‌ മാരുതികാറും ഇന്നോവയും കൂട്ടിയിടിച്ച്‌ അപകടമുണ്ടായി. ഈ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ ഇതേ സ്ഥലത്ത്‌ കാര്‍ നിയന്ത്രണം വിട്ട്‌ മതിലിലിടിച്ച്‌ അപകടമുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!