Section

malabari-logo-mobile

വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി സ്വര്‍ണ്ണം കവര്‍ന്ന യുവാക്കള്‍ പിടിയില്‍

HIGHLIGHTS : പെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ പിടിയില്‍.താഴ...

Untitled-2 copyപെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ പിടിയില്‍.താഴേക്കാട്‌ തിരുത്തുമ്മല്‍ ജാഫര്‍ എടപ്പറ്റ കൊമ്പന്‍കല്ല്‌ പുത്തന്‍വീട്ടില്‍ നിസാര്‍, പാതിരിക്കോട്‌ മുജീബ്‌ റഹ്മാന്‍(സദ്ദാം) എന്നിവരാണ്‌ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്‌.

കഴിഞ്ഞ ഡിസംബര്‍ 20നാണ്‌ സംഭവം നടന്നത്‌. മേലാറ്റുര്‍ സ്വദേശിനിയായ വീട്ടമ്മയുമായി പിടിക്കപ്പെട്ട ജാഫര്‍ ഫോണിലൂടെ സൗഹൃദത്തിലാകുകയായിരുന്നു. തുടര്‍ന്ന്‌ ഈ ദിവസം രാത്രിയില്‍ ജാഫര്‍ ഇവരെ വീട്ടില്‍ നിന്ന്‌ ഇറക്കുകയും ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നത്രെ. പിന്നീട്‌ പാലക്കാട്‌ ജില്ലയിലെ നാട്ടകല്ല്‌ 56ാം മൈലിലുള്ള റബ്ബര്‍ തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തുവെന്നാണ്‌ കേസ്‌. തുടര്‍ന്ന്‌ ഇവരെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കൈവശപ്പെടുത്തി പുലര്‍ച്ചയോടെ ഇവരുടെ മേലാറ്റൂരിലെ വീട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു.

sameeksha-malabarinews

പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി പ്രദീപ്‌. സിഐ കെഎം ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!