Section

malabari-logo-mobile

വീരമൃത്യുവരിച്ച സൈനികന്‍ മുഹമ്മദ് ഷൈജലിന് തിരൂരങ്ങാടിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

HIGHLIGHTS : Thousands flock to Tirurangadi to pay their last respects to martyred soldier Mohammad Shaijal

തിരൂരങ്ങാടി: ലഡാക്കില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ മൃതദേഹം തിരൂരങ്ങാടി യതീംഖാനയില്‍ 11.55 ഒടെ മൃതദേഹം എത്തിച്ചു. പഠിച്ച് വളര്‍ന്ന കലാലയത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്.

എം പി ഇ ടി മുഹമ്മദ് ബഷീര്‍, ഹമീദ് മാഷ് എംഎല്‍എ, കെ പി എ മജീദ് എംഎല്‍എ, ജില്ലാ കളക്ടര്‍, റവന്യൂ പോലീസ് മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് കളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അന്ത്യോപചാരമര്‍പ്പിച്ചു.

sameeksha-malabarinews

ഡല്‍ഹിയില്‍ നിന്നും ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹത്തെ സുബൈദാര്‍ പി.എച്ച് റഫി അനുഗമിച്ചു.122 ഠഅ മദ്രാസ് ബറ്റാലിയനാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ എത്തിയിട്ടുള്ളത്. മലപ്പുറം ജില്ലാ സൈനീക കൂട്ടായ്മയുട നേതൃത്വത്തില്‍ ആംബുലന്‍സില്‍ വിലാപയാത്രയായാണ് സൈനീകന്റെ ഭൗതിക ശരീരം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോവുക.

ഉച്ചക്ക് ഒന്നിന് സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് മൂന്നിന് അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളിയിലാണ് സംസ്‌കാരം.
മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍.20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടം.26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!