
പരപ്പനങ്ങാടി ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ പരപ്പനങ്ങാടി പൗരസമൂഹത്തിന്റെ പ്രതിഷേധം അണപൊട്ടിയൊഴുകി. പരപ്പനങ്ങാടിയിലെ പൗരസമൂഹത്തെ പ്രതിനിധീകരിച്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധസമ്മേളനം കെഎന്‍എ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അബ്ദുറബ്ബ എംഎല്‍എ പൊതുസമ്മേളനത്തില്‍ സംസാരിച്ചു.
പരപ്പനങ്ങാടി പുത്തരിക്കലില്‍ നിന്നും ആരംഭിച്ച പ്രതിഷേധം പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. നഗരത്തെ വലം വെച്ച് നീങ്ങിയ പ്രകടനം പരപ്പനങ്ങാടി ജംഗഷനില്‍ സമാപിച്ചു. ദേശീയ പതാകയുമേന്തിയാണ് പ്രകടനക്കാര്‍ നടന്നുനീങ്ങിയത്.
തുടര്‍ന്നാണ് പ്രതിഷേധയോഗം നടന്നതത്, രാജ്യത്തെ മതത്തിന്റെ പേരില്‍ വെട്ടിമുറിക്കാനുള്ള നീക്കത്തിനെിരെയുള്ള മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉയര്‍ന്നുകേട്ടത്. സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുള്ളവര്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തു.
.




