
ഒമാന്‍ : ഷഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും ഒമാനിലെ ബാത്തിന മേഖലയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസി നൽകിയ അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകി തുടങ്ങി.
ഇന്ത്യ ശ്രീലങ്ക പാകിസ്ഥാൻ ബംഗ്ലാദേശ് ഫിലിപ്പൈൻ തുടങ്ങിയ രാജ്യക്കാരുടെ പാസ്പോർട്ടുകളാണ് ദുരന്തമേഖലയിൽ നഷ്ടപ്പെട്ടുപോയത്. ഇതിൽ ഇന്ത്യക്കാരുടെ പാസ്പോർട്ടിന്മേലുള്ള നടപടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഫോം പൂരിപ്പിച്ച് നൽകിയാൽ ഡൽഹി മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കും അവിടുന്ന് വരുന്ന നിർദ്ദേശാനുസരണം പാസ്പോർട്ടുകൾ പുതുക്കി നൽകാം എന്നാണ് അംബാസഡർഅറിയിച്ചത് .
ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഖാബൂറയിലെ സാമൂഹ്യപ്രവർത്തകർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നിശ്ചിത മാതൃകയിലുള്ള ഫോം ഇന്ത്യൻ എംബസി നൽകിയത്.




