ചാലിയത്തിന്റെ സ്വന്തം ഒ.സി.അബ്ദുള്ളക്ക

മോഹന്‍ ചാലിയം

ഇത് ചാലിയത്തിന്റെ സ്വന്തം ഒ.സി.അബ്ദുള്ളക്ക….നൂറ്റിയാറ് പിന്നിട്ട അബ്ദുള്ളക്ക കര്‍മ്മ രംഗങ്ങളില്‍ ഇന്നും സജീവം…

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ചാലിയത്തു നിന്നും നടന്നു പോയി കോഴിക്കോട്ട് നടന്ന ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട് അബ്ദുള്ളക്ക.

ഗാന്ധിജിയെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയുമൊക്കെ നേരില്‍ കണ്ട കാര്യങ്ങള്‍ പറയുമ്പോള്‍ ഇന്നും ആ കണ്ണുകളില്‍ ആവേശം തിരയടിക്കുന്നതു കാണാം.
സിലോണില്‍ നിന്നും നാട്ടിലെത്തുന്ന ഉമ്പിച്ചി ഹാജിയെ (ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌ക്കൂള്‍ സ്ഥാപകന്‍) നേരില്‍ കണ്ടതും അദ്ദേഹത്തിന്റെ ഉദാര മനസ്‌ക്കതയും അബ്ദുള്ളക്കയുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ദേശീയ പതാകയുയര്‍ത്താന്‍ തൂവെള്ള വസ്ത്രവും ഗാന്ധിത്തൊപ്പിയുണിഞ്ഞ് അതിരാവിലെ ചാലിയം അങ്ങാടിയില്‍ അബ്ദുള്ളക്കയെത്തും.

നൂറ്റിയാറിലും സുഗന്ധ ദ്രവ്യ വില്പനയുമായി അങ്ങായിലെത്തുന്ന അബ്ദുള്ളക്ക പഴയ തലമുറക്കും പുതിയ തലമുറക്കും ഒരു പോലെ
അദ്ഭുതവും ആവേശവുമാണിന്ന്. ഒരു ക്ലിക്കിനായി ഫോണെടുത്താല്‍ നിറഞ്ഞ ചിരിയോടെ നിന്നു തരും. നേരുന്നു ഈ വയോജന ദിനത്തില്‍ ആശംസകള്‍…??

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top