HIGHLIGHTS : BEMHSS SPC cadets cleaned the railway station premises
പരപ്പനങ്ങാടി ബി.ഇ.എം.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എസ്പിസി സീനിയര്‍ കേഡറ്റ് വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരണ പ്രവര്‍ത്തനം നടത്തി. വരും ദിനങ്ങളില്‍ ആ പരിസരത്ത് പൂത്തോട്ടം നിര്‍മ്മിക്കുവാനും തീരുമാനിച്ചു.
പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്റെ അദ്ധ്യഷതയില്‍ പ്രമോദ് വി.എന്‍.ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍ കണ്ണൂര്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ്പിസി കോഡിനേറ്റര്‍ റയോണ്‍ മാഷ് ,ഫര്‍സുഹൈദര്‍ . നൗഷാദ്,മനോജ് സ്റ്റേഷന്‍ സൂപ്രണ്ട് ,സജി ജൂനിയര്‍ എന്‍ജിനീയര്‍,സികിനല്‍ എന്നിവര്‍ പങ്കെടുത്തു.*
