ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് റോഡ് പരിസരം ശുചീകരണം നടത്തി

പരപ്പനങ്ങാടി: ഇന്ത്യന്‍ സ്വച്ഛത ലീഗിന്റെ ഭാഗമായി ഗാന്ധിജയന്തിയുമായി അനുബന്ധിച്ച്
‘ഒത്തൊരുമിക്കാം വൃത്തിയാക്കാം ഒരു ദിവസം ഒരൊറ്റ മണിക്കൂര്‍ എന്ന പരിപാടിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെ ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് റോഡ് പരിസരം
ശുചീകരണം നടത്തി.

പരിപാടിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വഹിച്ചു.
പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസിലെ സ്‌കൗട്ട് ഗൈഡ് വിദ്യാര്‍ത്ഥികളും
നഗരസഭ ശുചീകരണ തൊഴിലാളികളും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ കെ എസ് തങ്ങള്‍, ഫൗസിയ മുഹമ്മദ്, റോവര്‍ സ്‌കൗട്ട് ലീഡര്‍ ഷംസു മാഷ്, ഗൈഡ്‌സ് ലീഡര്‍ രാഗി ടീച്ചര്‍, എച്ച് ഐ പകാശന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top