Section

malabari-logo-mobile

ഒരുങ്ങുന്നു ‘കിസ്സ പറയാന്‍ എന്റെ പരപ്പനങ്ങാടി’ യിലൊരു മിനിപാര്‍ക്ക്

HIGHLIGHTS : A mini park inaugurating at parappanangadi by ente parappanagadi whattsapp kootayma

പരപ്പനങ്ങാടി : ഒറ്റിക്കിരിക്കാന്‍, ഒരുമിച്ചിരിക്കാന്‍, കിസ്സ പറയാന്‍ …
ദീര്‍ഘകാലമായുള്ള പരപ്പനങ്ങാടിക്കാരുടെ ഒരു സ്വപ്‌നം സാക്ഷാത്കരിക്കുന്നു. തിരക്കേറിയ നഗരത്തില്‍ ഒന്നു മിണ്ടിപ്പറയാന്‍, ഒന്നിച്ചിരിക്കാന്‍ ഒരിടം എന്ന ആശയവുമായി ‘എന്റെ പരപ്പനങ്ങാടി’ വാട്‌സാപ്പ് കൂട്ടായ്മയുടെ ശ്രമഫലമായാണ് പരപ്പനങ്ങാടിയില്‍ ഒരു മിനി പാര്‍ക്ക് ഒരുങ്ങുന്നത്. റെയില്‍വേ മേല്‍പ്പാലം ഇറങ്ങിവരുന്ന ജംഗ്ഷനിലാണ് മിനി പാര്‍ക്ക് ഒരുങ്ങുന്നത്.

ഇവിടെ പുന്തോട്ടവും, ഇരിപ്പിടങ്ങളുമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് എന്റെ പരപ്പനങ്ങാടി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. malabarinews.com ഉദ്ദേശം രണ്ട് ലക്ഷം രൂപ ഇതുവരെ ചിലവായന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പറഞ്ഞു.

sameeksha-malabarinews

മിനി പാര്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ നാളെ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് നാടിന് സമര്‍പ്പിക്കും.

ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പരപ്പനങ്ങാടിയിലെ പ്രവാസികളടക്കമുള്ളവരുടെ ഒരു സജീവ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് ‘എന്റെ പരപ്പനങ്ങാടി’. നേരത്തേയും ശ്രദ്ധേയമായ നിരവധി സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂട്ടായ്മ നേതൃത്വം നല്‍കിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!