Section

malabari-logo-mobile

ദേവസ്വം ബോര്‍ഡ്‌ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിക്കാരെ കൂടി നിയമിക്കുന്നു

HIGHLIGHTS : തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ടൈം ശാന്തി തസ്‌തികയിലേക്ക്‌ പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക്‌ുകൂടി ന...

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ടൈം ശാന്തി തസ്‌തികയിലേക്ക്‌ പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക്‌ുകൂടി നിയമന ശുപാര്‍ശ നല്‍കുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.. പട്ടികജാതി വിഭാഗത്തില്‍ നിന്നും 18 പേര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ക്കുമാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം ലഭിക്കുക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പട്ടികവർഗ്ഗ വിഭാഗത്തില്‍ നിന്നും  ഒരാളെ ദേവസ്വം ബോര്‍ഡില്‍ ശാന്തിയായി നിയമിക്കുന്നത്.

 

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാര്‍ട്ട്‌ ടൈം ശാന്തി തസ്തികയിലേക്ക് 23.08.2017 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ 310 പേരെ നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ അന്നത്തെ പരീക്ഷയിലേക്ക്  പട്ടികജാതി,പട്ടികവർഗ വിഭാഗത്തില്‍ നിന്നും മതിയായ അപേക്ഷകര്‍ ഇല്ലാതിരുന്നതിനാല്‍ ആ കുറവ് നികത്തുന്നതിനു വേണ്ടി പട്ടികജാതി വിഭാഗത്തിനും പട്ടികവർഗ്ഗ വിഭാഗത്തിനും വേണ്ടി പ്രത്യേകം വിജ്ഞാപനം ചെയ്തതത് പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റ്റാണ് ഇന്ന് (05.11.2020) പ്രസിദ്ധീകരിച്ചത്. 4 ഒഴിവുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനായി ഉണ്ടായിരുന്നെങ്കിലും ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്.

sameeksha-malabarinews

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!