ദില്ലി: ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പടുത്തി ചൈന വനേ ഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താല്‍ക്കാലിക വിലക്ക്.
നിലവില്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി മാത്രമാണ് ഇന്ത്യക്കും ചൈനക്കുമിടയില്‍ വിമാന സര്‍വ്വീസുകള്‍ ഉള്ളത്.


കഴിഞ്ഞ വെള്ളിയാഴ്‌ച എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ചൈനയില്‍ എത്തിയ 23 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യക്ക് പുറമെ ബെല്‍ജിയം, യുകെ ഫിലപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്.
1500 ഇന്ത്യക്കാര്‍ മടങ്ങിവരാന്‍ വന്ദേ ഭാരത് മിഷന്‍ വഴി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇവരുടെ യാത്ര ഇതോടെ അനശ്ചിതത്വത്തിലായിരിക്കുകായണ്.
Share news