സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക്‌ വീണ്‌ യുവതി മരിച്ചു

ഇന്‍ഡോര്‍ : സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ തെന്നി കൊക്കയിലേക്ക്‌ വീണ്‌ മുപ്പതുകാരി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള വിനോദ സഞ്ചാരകേന്ദ്രത്തില്‍ വ്യാഴാഴ്‌ചയാണ്‌ അപകടം നടന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്‍ഡോര്‍ സ്വദേശിനിയായ നീതു മഹേശ്വരിയാണ്‌ മരണപ്പെട്ടത്‌. ഇവര്‍ കുടുംബത്തോടൊപ്പമണ്‌ ഇവിടെയെത്തിയത്‌.

നാല്‌ മണിക്കൂര്‍ നീണ്ടു നിന്ന തിരിച്ചിലിനൊടുവിലാണ്‌ മൃതദേഹം താഴ്‌വരയില്‍ നിന്നും കണ്ടെത്തിയത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •