തിരുവനന്തപുരം: പനത്തുറ പൊഴിയില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ബീമാപ്പള്ളി പുതുവല്‍ പുരയിടത്തില്‍ ടി സി മുഹമ്മദ് റഫീഖ് ഫൗസി ദമ്പതികളുടെ മകന്‍ ഇബ്രാഹിം ബാദുഷ(17),പുതുവല്‍ പുരയിടം സദാം നഗറില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ റമീസ് ഖാന്‍(17), ബീമാപള്ളി പുതുവല്‍ പുരയിടത്തില്‍ ഷാനവാസിന്റെ മകന്‍ നവാസ് ഖാന്‍(17), ബാദുഷയുടെ മകന്‍ ബിസ്മില്ല(17) എന്നിവരാണ് മരിച്ചത്.
ബീമാപള്ളി ബീമാ മാഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷമാണ് ഏഴുപേരടങ്ങിയ കുട്ടികളുടെ സംഘം കുളിക്കാനിറങ്ങിയത് . പാര്‍വതി പുത്തനാറും കടലും സംഗമിക്കിന്ന് ഇവിടെ നല്ല അടിയൊഴുക്കാണ്. ഒരു തവണ കുളികഴിഞ്ഞ് കയറിയ കുട്ടികള്‍ വീണ്ടു കുളിക്കാനിറങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു. ഒഴുക്കില്‍പ്പെട്ട് ഇവരെ കാണാതായ വിവരം കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികളാണ് അറിയിച്ചത്.
തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും മറൈന് എന്‍ഫോഴ്‌സും തീരദേശ പോലീസും നടത്തിയ തെരച്ചിലിലാണ് ആദ്യം ഇബ്രാഹിന്റെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി എട്ടരയോടെയാണ് റമീസിന്റെയും മറ്റ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.




