തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡര്‍ രോഗിയുടെ വിരല്‍ ഒടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്‍ഡര്‍ രോഗിയോട് ക്രൂരമായി പെരുമാറി. കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പിയിട്ട് കിടക്കുകയായിരുന്ന രോഗിയുടെ കൈവിരലുകളാണ് ആശുപത്രി ജീവനക്കാരന്‍ ഞെരിച്ചൊടിച്ചത്.

വാര്‍ഡ് 15 ല്‍ വെച്ച് നേഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറാണ് രോഗിയോ ക്രൂരമായി പെരുമാറിയത്. രോഗി ഡിസ്ചാര്‍ജ്ജ് ചെയ്തു പോയിരിക്കുകയാണ്.

അതെസമയം രോഗിയെ ആക്രമിക്കുന്ന ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതോടെ ആരോഗ്യമന്ത്രി കെ കെ ശൈലജ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

Share news
error: Content is protected !!
Scroll to Top